പിണറായി സർക്കാരിൻറെ വനിതാ മതിലിനെ പൊളിച്ചടുക്കാൻ സംഘപരിവാർ രംഗത്ത്. വനിതാ മതിലിനെക്കാൾ സ്ത്രീകളെ അണിനിരത്തി പടുകൂറ്റൻ റാലി നടത്താനാണ് സംഘപരിവാറിന്റെ ആലോചന. ഇതിനായി ഡിസംബർ 12ന് കൊച്ചിയിൽ യോഗം ചേരും. നവോത്ഥാനം അതിൽ പടുത്തുയർത്തി ശബരിമലയിൽ സ്ത്രീകൾ കയറുന്നതിന് അനുകൂലമായിട്ടാണ് പ്രതികരണം എന്ന പ്രതീതി ഉണ്ടാക്കാനാണ് സർക്കാർ നീക്കമെന്ന് സംഘപരിവാർ ആരോപിക്കുന്നു